തിരുവനന്തപുരം: സപ്ലൈകോ വില്പനശാലകളിൽ നിന്നും വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് രണ്ടു ലിറ്ററായി ഉയർത്തി. നിലവിൽ ഒരു ലിറ്ററായിരുന്നു. ആവശ്യക്കാർ വർദ്ധിച്ചതിനെ തുടർന്നാണിതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേര വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 457 രൂപയാണ് വില.