vote

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള സമയമവസാനിക്കുമ്പോൾ ഇതുവരെ കിട്ടിയത് 29.81ലക്ഷം പുതിയ അപേക്ഷകൾ. ഇതാദ്യമായാണ് ഇത്രയേറെ അപേക്ഷകൾ കിട്ടുന്നത്. അവ പരിഹരിച്ച് അന്തിമ പട്ടിക തയ്യാറാക്കാനാകെയുള്ളത് രണ്ടാഴ്ച. ആഗസ്റ്റ് 30ന് അന്തിമ വോട്ടർപട്ടിക പുറത്തിറക്കും. ഇതോടൊപ്പം ആറ് ലക്ഷത്തോളം മറ്റ് അപേക്ഷകളുമുണ്ട്. തിരുത്തലിനുൾപ്പടെ ആകെ 3598257അപേക്ഷകളും പട്ടികയിൽ നിന്ന് പേര് നീക്കാൻ 416700അപേക്ഷകളുമുണ്ട്. ജൂലായ് 23നാണ് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.