prethishedha-prakadanam

കല്ലമ്പലം: വോട്ടർ പട്ടികയിൽ അട്ടിമറി നടത്തിയതിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാവായിക്കുളം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി കല്ലമ്പലത്ത് പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഇ.റിഹാസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ പ്രസിഡന്റ് എസ്.അനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ എസ്.അസ്ബർ,കുന്നിൽ ഫൈസി,എം.എസ്.അരുൺ,എ.ജെ.ജിഹാദ്,എ.എ.കലാം,കെ.മോഹനൻ,എസ്.ഷിബിലി, മണ്ഡലം പ്രസിഡന്റുമാരായ പി.ജ്യോതിലാൽ,എസ്.താജുദീൻ,അജിത് കുമാർ,ഹസീന,സുനിൽ,ബ്രിജിത്,സന്ധ്യ,നിസ നിസാർ,റീന ഫസൽ,സുഗന്ധി,ബ്രില്ലിയന്റ് നഹാസ്,സഞ്ചയൻ,മണിലാൽ,കെ.ആർ.നാസർ,മണികണ്ഠൻ,ഗോപാലകൃഷ്ണൻ നായർ,ശ്യാം.ജി.നായർ,റിയാസ് കപ്പാംവിള തുടങ്ങിയവർ പങ്കെടുത്തു.