vojithampi

തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റായി വിജി തമ്പിയേയും സംസ്ഥാന സെക്രട്ടറിയായി അഡ്വ. അനിൽ വിളയിലിനെയും സംസ്ഥാന സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

സംഘടനാ സെക്രട്ടറി കെ.ആർ.കണ്ണൻ, വി. ശ്രീകുമാർ (ട്രഷറർ) അഡ്വ. അനുരാഗ്.ടി.സി,നാരായണറാവു,പ്രസന്ന ബാഹുലേയൻ (വൈസ് പ്രസിഡന്റുമാർ),അബിനുസുരേഷ്,കെ.ആർ.ദിവാകരൻ,എം.കെ. ദിവാകരൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിൽ വിശ്വഹിന്ദുപരിഷത്ത് ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി സ്ഥാണുമാലയൻ.സമാരോപ് സന്ദേശം നൽകി.
ഹിന്ദുസമാജത്തിന്റെ പുരോഗതിക്കായി എല്ലാ വീടുകളിലും ധർമ്മരക്ഷാ നിധി മാറ്റിവയ്ക്കണമെന്നും ഹിന്ദുസമാജത്തിലെ യുവതലമുറയ്ക്ക് തൊഴിൽ നേടുന്നതിനും സമ്പാദനത്തിനും ആ തുക ഉപയോഗപ്പെടുത്താനാകണമെന്നും സ്ഥാണുമാലയൻ പറഞ്ഞു.