തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20ന് സംസ്ഥാനവ്യാപകമായി സദ്ഭാവനാ ദിനാചരണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എല്ലാ ജില്ലാ കളക്ടർമാരും വകുപ്പു മേധാവികളും അന്നേദിവസം രാവിലെ 11ന് സദ്ഭാവനാദിന പ്രതിജ്ഞാ ചടങ്ങ് നടത്തണമെന്ന് പൊതുഭരണ വകുപ്പ് സർക്കുലറിൽ അറിയിച്ചു.
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യത്തിനും സൗഹാർദത്തിനും വേണ്ടി അർപ്പണ ബോധത്തോടെ പ്രവർത്തിക്കുമെന്നും
ഒരിക്കലും അക്രമ മാർഗം സ്വീകരിക്കില്ലെന്നും എല്ലാത്തരം ഭിന്നതകളും ചർച്ചകളിലൂടെയും ഭരണഘടനാപരമായ മറ്റ് മാർഗങ്ങളിലൂടെയും പരിഹരിക്കുമെന്നും ഉള്ള പ്രതിജ്ഞയാണ് എടുക്കേണ്ടതെന്നും സർക്കുലറിൽ അറിയിച്ചു.