camera

കല്ലറ:റോഡരികിലെ മാലിന്യ നിക്ഷേപം തടയാൻ പാങ്ങോട് ഗ്രാമപഞ്ചായത്ത് ഫെഡറൽ ബാങ്കിന്റെ സഹായത്തോടെ മൈലമൂട് മുതൽ പാന്ധ്യൻപാറ വരെ സ്ഥാപിക്കുന്ന സി.സി.ടി.വി നിരീക്ഷണ സംവിധാനങ്ങളുടെ പ്രവർത്തനോദ്ഘാടനം മൈലമൂട് ജംഗ്ഷനിൽ പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫിയുടെ അദ്ധ്യക്ഷതയിൽ ബി.കെ.പ്രശാന്തൻ കാണി നിർവഹിച്ചു.സി.സി.ടി.വി.വി കാമറകളുടെ സ്വിച്ച് ഓൺ കർമ്മം ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് നബിൻ എൻ നടത്തി.ശുചീത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ അരുൺ രാജ് പി.എൻ മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം.റജീന സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ബെൻസിലാൽ.കെ.ആർ നന്ദിയും പറഞ്ഞു.