തിരുവനന്തപുരം: വോട്ട് കൊള്ളയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.സി.സികളുടെ നേതൃത്വത്തിൽ ഇന്ന് രാത്രി 8ന് ഫ്രീഡം നൈറ്റ് മാർച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള നൈറ്റ് മാർച്ചിന് നേതൃത്വം നൽകി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ( വയനാട്), പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ (എറണാകുളം) എന്നിവിടങ്ങളിലെ മാർച്ചിന് നേതൃത്വം നൽകും.