വിഴിഞ്ഞം: ഗ്യാസ് ഏജൻസിയിൽ നിന്നു സിലിണ്ടറുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. വിഴിഞ്ഞം നെട്ടത്താന്നി സ്വദേശി പ്രസാദ് (24)നെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. കഴിഞ്ഞ 6ന് പുന്നക്കുളം പയറുംമൂട് റോഡിലെ എച്ച്.പി ഗ്യാസ് ഏജൻസിയിൽ നിന്നു കാലിയായ രണ്ട് ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിക്കുകയായിരുന്നു. പ്രതിക്കെതിരെ മുൻപും മോഷണ കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു.