photo

നെടുമങ്ങാട്: മഹാകവി കുമാരനാശാന്റെ നെടുമങ്ങാട്ടെ വാസസ്ഥലമായിരുന്ന 'അമ്മാമ്പാറ"യുടെ പശ്ചാത്തലത്തിൽ എഴുതിയ "ഗരിസപ്പാഅരുവി അഥവാ ഒരു ജലയാത്ര" എന്ന കഥാസമാഹാരത്തിലൂടെ കേരളസാഹിത്യ അക്കാഡമി അവാർഡിനു അർഹനായ വി.ഷിനിലാലിന് സ്വീകരണം ഒരുക്കി നെടുമങ്ങാട് പൗരാവലി.മന്ത്രി ജി.ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ജന്മനാടിന്റെ സ്നേഹോപഹാരം ഷിനിലാലിന് സമ്മാനിച്ചു.അമ്മാമ്പാറ കേന്ദ്രീകരിച്ച് മഹാകവിയുടെ പേരിൽ സാംസ്കാരിക സമുച്ചയവും വിനോദ സഞ്ചാര കേന്ദ്രവും സ്ഥാപിക്കുന്നത് സാംസ്കാരിക വകുപ്പുമായി കൂടിയാലോചിച്ച് ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീകല,എസ്.മിനി,സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.പ്രമോഷ്,സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, മുൻ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, എസ്.എസ്.ബിജു,ഡോ.ഷിജുഖാൻ,ആർ.ജയദേവൻ,പി.ഹരികേശൻ നായർ,എസ്.അരുൺകുമാർ,ടി.അർജുനൻ തുടങ്ങിയവർ സംസാരിച്ചു.