പാറശാല: പാറശാല ബ്ലോക്ക് പരിധിയിലെ സർക്കാർ /എയ്‌ഡഡ്‌ /ടെക്നിക്കൽ /സ്‌പെഷ്യൽ കേന്ദ്രീയ വിദ്യാലയം എന്നീ സ്‌കൂളുകളിലെ 5 മുതൽ12 വരെയുള്ള ക്ലാസുകളിലെ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് വീടിനോടൊപ്പം പഠനമുറി നിർമ്മിക്കുന്ന പദ്ധതി പ്രകാരം ധനസഹായത്തിന് അർഹരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഒരു ലക്ഷം രൂപ വാർഷിക വരുമാനമുള്ളവരും 800 ചതുരശ്ര അടിക്ക് താഴെ വിസ്തീർണവുമുള്ള വീടുള്ള കുടുംബങ്ങളെയുമാണ് തിരഞ്ഞെടുക്കുന്നത്. ഗ്രാമസഭ ലിസ്റ്റിൽ പേരില്ലാത്തവർക്കും പാറശാല പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി 30 ആണ്. കൂടുതൽ വിവരങ്ങൾക്ക് 9188950052.