avakasa-dhinam-

വർക്കല:കേരള കർഷകസംഘം വർക്കല ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ 83-ാം വാർഷികത്തോടനുബന്ധിച്ച് വർക്കലയിൽ അവകാശദിനം ആചരിച്ചു. ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യ വിടുക, കോർപറേറ്റ് കമ്പനികൾ കൃഷി ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യമുയർത്തി നടന്ന ദിനാചരണത്തിൽ ട്രംപിന്റെയും നരേന്ദ്ര മോദിയുടെയും കോലം കത്തിച്ചു പ്രതിഷേധ പ്രകടനം നടന്നു.കർഷക സംഘം ഏരിയാ സെക്രട്ടറി വി.സുനിൽ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എ.നഹാസ് , ട്രഷറർ ടി. ലാലു, ബി സുനിൽകുമാർ, കെ വിശ്വനാഥൻ, ജെ അജിത്, വഹാബ്, എസ്എസ് സിനു, സജി ഭുവനചന്ദ്രൻ, ടി അജയകുമാർ,സജ്നുസലാം, ദീപു എന്നിവർ സംസാരിച്ചു.