a

കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവെ സ്റ്റേഷനിൽ ലിഫ്റ്റ് ഏർപ്പെടുത്തണമെന്ന ആവശ്യവുമായി യാത്രക്കാർ. റെയിൽവെയുടെ ആരംഭകാലം മുതലുള്ള സ്റ്റേഷനാണിത്. ഇവിടെ രോഗികളും വയോധികരും അടക്കമുള്ള യാത്രക്കാരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ സ്റ്റേഷനിൽ ലിഫ്റ്റ് സ്ഥാപിക്കേണ്ടത് ഏറ്റവും വലിയ അത്യാവശ്യമാണ്. ഇവിടെ മൂന്ന് പ്ലാറ്റ് ഫോമുകളാണുള്ളത്. ഒന്നാമത്തെ പ്ലാറ്റ് ഫോമിൽ ട്രെയിൻ നിറുത്താറില്ല. എന്നാൽ ഒന്നാമത്തെ പ്ലാറ്റ് ഫോമിലാണ് ടിക്കറ്റ് കൗണ്ടറും സ്റ്റേഷനും പ്രവർത്തിക്കുന്നത്. യാത്രക്കാർ ടിക്കറ്റെടുത്ത് സ്റ്റെപ്പ് കയറി രണ്ടും മൂന്നും പ്ലാറ്റ് ഫോമിലെത്തിയാൽ യാത്രചെയ്യാം. പലപ്പോഴും സ്റ്റെപ്പ് കയറി പ്ലാറ്റ് ഫോമിൽ എത്തുമ്പോഴേക്കും ട്രെയിൽ കിട്ടാതെ പോകും. പ്ലാറ്റ് ഫോമിൽ തെരുവു നായകളുടെ ശല്യവും ഏറെയാണ്.