prakasanam

മലയിൻകീഴ് :കുളമുട്ടം അഷറഫ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കുളമുട്ടം അഷറഫ് അനുസ്മരണം കലാപ്രേമി ബഷീർ ബാബു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നിധിൻഅഷറഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ലുസിഹഅഷറഫ്,പടവൻകോട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.എ.റഹീം,എൻ.ആർ.ഐ വെൽഫെയർ കമ്മിറ്റി ജനറൽ സെക്രട്ടറി ശർമദ് ഖാൻ,വനിതാ വിഫാഗം കൺവീനർ ബിസ്മി,ഫൗണ്ടേഷൻ ജോയിൻ സെക്രട്ടറിനിധിയ,കേരള പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.മുഹമ്മദ് മാഹിൻ,ആലിഫ്,ആസിഫ് എന്നിവർ സംസാരിച്ചു.അമാനുള്ള വടക്കാക്കര എഴുതിയ 'ഈസാക്ക ഒരു ഇതിഹാസം' പുസ്തകം ഷാർജ എഡിക്ഷന്റെ ഉദ്ഘാടനം ശർമദ്കാൻ നിർവഹിച്ചു.