വെള്ളനാട്:കിടപ്പുരോഗികൾക്ക് പൊതിച്ചോറ് നൽകി എൻ.എസ്.എസ് യൂണിറ്റ്.വെള്ളനാട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ വി.എച്ച്.എസ്.ഇ ഒന്നാം വർഷ എൻ.എസ്.എസ് യൂണിറ്റംഗങ്ങളാണ് വെള്ളനാട് ഗവ.ആശുപത്രിയിലെ കിടപ്പുരോഗികൾക്ക് പൊതിച്ചോറ് നൽകി മാതൃകയായത്.പി.ടി.എ പ്രസിഡന്റ് വി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.എസ്.രാജശ്രീ യോഗം ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ജയശ്രീ,എസ്.എം.സി ചെയർമാൻ ബിനു,പി.ടി.എ വൈസ് പ്രസിഡന്റ് സുരേഷ്,ഹെഡ്മാസ്റ്റർ പ്രേം ദേവാസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജ്യോതി ലക്ഷ്മി എന്നിവർ സംസാരിച്ചു.യൂണിറ്റംഗങ്ങൾ സ്വരൂപിച്ച പൊതിച്ചോറ് വെള്ളനാട് സി.എച്ച്.സിയിലെ കിടപ്പുരോഗികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ വിതരണം ചെയ്തു.