കാട്ടാക്കട: ദളിത് വിഭാഗങ്ങളെ എപ്പോഴും ചേർത്തുപിടിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്.എം.എൽ.എ പറഞ്ഞു. കള്ളിക്കാട് നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്മെന്റ് സ്റ്റഡീസിൽ ഭാരതീയ ദളിത് കോൺഗ്രസിന്റെ ശക്തി ചിന്തൻ ദ്വിദിന സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ്(തെക്കൻ മേഖല) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി അദ്ധ്യക്ഷത വഹിച്ചു.എ.ഐ.സി.സി സെക്രട്ടറി വി.കെ.അഴിവഴകൻ,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എൽ.എ,കോൺഗ്രസ് നേതാക്കളായ മര്യാപുരം ശ്രീകുമാർ,നെയ്യാറ്റിൻകര സനൽ,വെള്ളറട ഗിരീഷ്,പന്തളം സുധാകരൻ,അൻസജിതാ റസൽ,എസ്.വിജയചന്ദ്രൻ,ആർ.ലത,കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ,ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി.ബാബുരാജ്, ജനറൽ സെക്രട്ടറി ഇടയ്ക്കോട് ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 10.45ന് എം.എം.ഹസൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കപടമുഖം എന്ന വിഷയത്തിൽ ക്യാമ്പിൽ സംസാരിക്കും.ഉച്ചയ്ക്ക് 1ന് നടക്കുന്ന സമാപന സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും.