s

ചെമ്പഴന്തി: സുരക്ഷിതവും സൗഹൃദപരവുമായ ക്യാമ്പസ് അന്തരീക്ഷം സൃഷ്ടിക്കാനുള്ള പ്രതിജ്ഞ പുതുക്കി ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ ആന്റി റാഗിംഗ് വാരാഘോഷം നടന്നു.ഗവ.ലാ കോളേജിലെ മുൻ പ്രൊഫസറും മാർഗ്രിഗോറിയോസ് ലാ കോളേജിലെ അദ്ധ്യാപകനുമായ പ്രൊഫ.മനോജ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.രാഖി.എ.എസ് അദ്ധ്യക്ഷത വഹിച്ചു.ആന്റി റാഗിംഗ് സെൽ കൺവീനർ ധന്യ.ഡി.എസ് സ്വാഗതം പറഞ്ഞു.തുടർന്ന് ഐ.ക്യു.എ.സി കോഓർഡിനേറ്റർ ഡോ.രാജി,രവീന്ദ്രൻ,കോളേജ് യൂണിയൻ ചെയർമാൻ ആരോമൽ.എൻ.ആർ എന്നിവർ പങ്കെടുത്തു.ആന്റി റാഗിംഗ് സെൽ മെമ്പറായ പ്രീതി.എസ് നന്ദി പറഞ്ഞു.തുടർന്ന് പ്രൊഫ.മനോജ് കൃഷ്ണൻ ബോധവത്കരണ ക്ലാസെടുത്തു.വിദ്യാർത്ഥികളിലേക്ക് റാഗിംഗ് വിരുദ്ധ ബോധവത്കരണം കൂടുതൽ സജീവമാക്കുന്നതിനായി വിവിധ മത്സരങ്ങളും ക്യാമ്പെയ്നുകളും ഒരാഴ്ചക്കാലം മുഴുവൻ ക്യാമ്പസിൽ തുടരും.