തിരുവനന്തപുരം: പഠിച്ച സ്കൂളിൽ പ്രഭാഷകനായെത്തി വി.എസ്.എസ്.സി ഡയറക്ടർ ഡോ.എ.രാജരാജൻ. ബഹിരാകാശ ദിനാചരണത്തിന്റെ ഭാഗമായാണ് അദ്ദേഹം ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയത്.വി.എസ്.എസ്.സിയിൽ എൻജിനിയറായിരുന്നു രാജരാജന്റെ പിതാവ് അറുമുഖം. അക്കാലത്ത് പഠനം മോഡൽ സ്കൂളിലായിരുന്നു. രാജരാജൻ എത്തിയതറിഞ്ഞ് 1979 ബാച്ചിലെ സഹപാഠികൾ അദ്ദേഹത്തെ സന്ദർശിച്ച് പഴയ ഓർമ്മകൾ പങ്കുവച്ചു.
ഏത് പ്രതിസന്ധിയിലും അതിജീവിക്കാൻ കുട്ടികൾ പ്രാപ്തരാകണമെന്ന് ഡോ.രാജരാജൻ പറഞ്ഞു. ആൺകുട്ടികൾ നിർബന്ധമായും പാചകം പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.എസ്.എസ്.സി, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽ.പി.എസ്.സി), ഐ.എസ്.ആർ.ഒ. ഇന്നേഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐ.ഐ.എസ്.യു) എന്നീ സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാർ.ആർ അദ്ധ്യക്ഷത വഹിച്ചു.ഗവ.മോഡൽ ബോയ്സ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ പ്രമോദ്.കെ.വി സ്വാഗതം പറഞ്ഞു.'നാഷണൽ സ്‌പേസ് ഡേ" യുടെ പ്രാധാന്യത്തെക്കുറിച്ച് ഡോ. ബിജു പ്രസാദ്.ബി വിശദീകരിച്ചു. വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടർമാരായ പി.കെ.എബ്രഹാം,എസ്.പത്മകുമാർ,വൈസ് പ്രിൻസിപ്പൽ ഫ്രീഢ മേരി.ജെ. എം, സ്‌കൂൾ പൂർവ വിദ്യാർത്ഥിയായ പത്മകുമാർ.എസ് എന്നിവർ സംസാരിച്ചു.