vijumohan

ആര്യനാട്: ഡൽഹിയിൽ നടക്കുന്ന സ്വതന്ത്രദിനാഘോഷത്തിൽ പങ്കെടുക്കാൻ ഇന്ന് ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹനും. ശുചിത്വമിഷന്റെ ഭാഗമായി ക്ഷണം ലഭിച്ചിരുന്നു.

ആര്യനാട് പഞ്ചായത്ത് ഭരണവികസന പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചും വേറിട്ട വികസന ആശയങ്ങൾ മുന്നോട്ടു വച്ചും നടത്തിയ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് ഇക്കുറി സ്വരാജ് ട്രോഫി കരസ്ഥമാക്കിയിരുന്നു.

അതിദാരിദ്രരില്ലാത്ത-സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്, എല്ലാ വാർഡിലും ഗ്രാമഭവൻ, പാലിയേറ്റീവ് രോഗികൾക്ക് പരിചരണം,ബഡ്സ് സ്കൂൾ പ്രവർത്തനം,ഹാപ്പിനസ് പാർക്ക്,പൊതു ശ്മശാനം, കളിസ്ഥലങ്ങൾ,ആരോഗ്യ സബ്സെന്ററിന് സ്വന്തമായി കെട്ടിടം, മുഴുവൻ അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടം,സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്ത്,മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന-ജില്ലാ-ബ്ലോക്ക് തലത്തിൽ അവാർഡ് ലഭിച്ച സി.ഡി.എസുള്ള പഞ്ചായത്ത് ഇതെല്ലാം പഞ്ചായത്തിനെ മികവിലേക്ക് നയിച്ചു.