പാറശാല: ചെറുവാരക്കോണം സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലീഗൽ സ്റ്റഡീസിൽ പുതുതായി നിർമ്മിച്ച നാല് നില മന്ദിരത്തിന്റെ (മോഡറേറ്റർ ഗ്ലാഡ്സ്റ്റൺ ബ്ലോക്ക്) ഉദ്‌ഘാടനം 16 ന് രാവിലെ 9.30ന് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.സൗത്ത് കേരള ഡയോസിസ് മോഡറേറ്ററും ബിഷപ്പുമായ ഫാ.തിമോത്തി രവീന്ദർ, കൊല്ലം കൊട്ടരക്കര ബിഷപ്പ് ഫാ.ജോസ് ജോർജ്, സി.എസ്.ഐ മഹായിടവക സെക്രട്ടറി ഡോ.ടി.ടി പ്രവീൺ, സി.എസ്‌.ഐയുടെ സാമ്പത്തിക ഭരണാധികാരി നിബു ജേക്കബ് വർക്കി, ഫാ.ഡോ.ജെ.ജയരാജ്, മഹായിടവക ജോയിന്റ് സിഗ്നേറ്ററി ഡോ.പ്രിൻസ്റ്റൺ ബെൻ, എസ്.എം സി.എസ്.ഐ മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ഡി.ജെ.ബെന്നെറ്റ്, സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലീഗൽ സ്റ്റഡീസ് മാനേജർ ഫാ.ഡോ.മോഹനദാസ്, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലീഗൽ സ്റ്റഡീസ് ഡയറക്‌ടർ കേണൽ ജി.പത്മകുമാർ, ബർസാർ പി.തങ്കരാജ്, പ്രിൻസിപ്പൽ ഇൻ ചാർജ് കീർത്തി എസ്.ജ്യോതി തുടങ്ങിയവർ പങ്കെടുക്കും. 51,298 ചതുരശ്രമീറ്റർ വിസ്‌തീർണമുള്ള നാല് നിലകളോടുകൂടിയ കെട്ടിടത്തിൽ 15 ക്ലാസ് മുറികൾക്ക് പുറമെ, മൂന്ന് നിലകളിലും സ്റ്റാഫ്‌ മുറികൾ, വിശ്രമ മുറികൾ,1000 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, 50 കെ.വി സോളാർ സിസ്റ്റം, ലിഫ്റ്റ് സംവിധാനം എന്നിവയും ഉണ്ടാകും.