honnakkal-hss

ആറ്റിങ്ങൽ : തോന്നയ്ക്കൽ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജതജൂബിലി ആഘോഷം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ ഡിജിറ്റൽ മാഗസിന്റെ ഉദ്ഘാടനം മന്ത്രിയും, വെബ്‌സൈറ്റിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വേണഗോപാലൻ നായരും നിർവഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ തോന്നയ്ക്കൽ രവി,ബീനമധു,എസ്.ശ്രീലത,പി.വനജകുമാരി ,പ്രിൻസിപ്പാൾ ജസി ജലാൽ ,പി.റ്റി.എ പ്രസിഡന്റ് ഇ.നസീർ,എസ്.എം.സി ചെയർമാൻ ജി.ജയകുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് തോന്നയ്ക്കൽ രാജേന്ദ്രൻ,സ്‌കൂൾ എച്ച്.എം സുജിത്ത്.എസ്,സ്റ്റാഫ് കൺവീനർ സന്തോഷ്‌തോന്നയ്ക്കൽ എന്നിവർ സംസാരിച്ചു.