പാറശാല: എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ പരിധിയിലെ 29 ശാഖകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കായി നടപ്പിലാക്കുന്ന കാരുണ്യ സ്പർശം പദ്ധതിപ്രകാരമുള്ള ചികിത്സാസഹായ വിതരണം,വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ 16ന് വൈകിട്ട് 3ന് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. പാറശാല സ്വാതി കല്യാണമണ്ഡപത്തിൽ നടക്കുന്ന സമ്മേളനത്തിൽ പാറശാല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ജയൻ എസ്.ഊരമ്പ് അദ്ധ്യക്ഷത വഹിക്കും. വനിതാ സംഘം കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് ഷീബ ടീച്ചർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. പെൻഷണേഴ്സ് കൗൺസിൽ പാറശാല യൂണിയൻ സെക്രട്ടറി പി.സുരേന്ദ്രൻ,വനിതാ സംഘം കേന്ദ്ര സമിതി ട്രഷറർ ഗീതാമധു,ആനാവൂർ തേരണി ശാഖ പ്രസിഡന്റ് സുരേഷ്‌കുമാർ, മലയിക്കട മഞ്ചവിളാകം ശാഖ പ്രസിഡന്റ് സുധാകരൻ,തട്ടിട്ടമ്പലം ശാഖ പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി,വനിതാസംഘം പാറശാല യൂണിയൻ സെക്രട്ടറി അജിതകുമാരി,പരിശുവയ്ക്കൽ ശാഖ പ്രസിഡന്റ് ശ്രീദേവ് തുടങ്ങിയവർ പങ്കെടുക്കും. ജനകീയ ഡോക്ടർ പ്രേംജിത്ത്,പ്രദേശവാസിയും എൻഡോക്രൈനോളജിസ്റ്റുമായ ഡോ.മഹേഷ്,എം.ബി.ബി.എസിന് ഉന്നത വിജയം നേടിയ ഡോ.എം.എൻ.ആദിത്യ മഹേഷ് എന്നിവരെ ആദരിക്കും.