vijayan

വിഴിഞ്ഞം: ഓട്ടോറിക്ഷയിലെ ഹെഡ്ലൈറ്റ് വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ, ഓട്ടോഡ്രൈവർക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.രണ്ടാംപ്രതി കോട്ടപ്പുറം തുലവിള പള്ളിക്കിണറിനു താഴെ മൂവ്‌മെന്റ് വിജയനെന്ന് വിളിക്കുന്ന വിജയനാണ് (27) അറസ്‌റ്റിലായതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശ് പറഞ്ഞു.വിഴിഞ്ഞം കരയടിവിള ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.ഓട്ടോ ഡ്രൈവർ ദിലീപിനാണ് കുത്തേറ്റത്. ഹെഡ് ലൈറ്റ് വെളിച്ചം കണ്ണിലടിച്ചതും ഇവിടിരുന്ന് ലഹരി വസ്‌തുക്കൾ ഉപയോഗിച്ചത് വിലക്കിയതുമാണ് കത്തിക്കുത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.കുത്തിയ പ്രതിയെ രക്ഷപ്പെടുത്താൻ സഹായിച്ചത് പിടിയിലായ ആളാണെന്നും പ്രധാന പ്രതി ജഗൻ എന്ന് വിളിക്കുന്ന അഹിൽ രാജിനായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.