കല്ലമ്പലം: സ്വാതന്ത്ര്യദിനാചരണത്തോടനുബന്ധിച്ച് കല്ലമ്പലത്തെ വിവിധ മേഖലകളിൽ പതാക ഉയർത്തലും മധുരം വിതരണവും വിവിധ ആഘോഷ പരിപാടികളോടെ ആഘോഷിച്ചു.
ഡീസന്റ്മുക്ക് കെ.സി.എം.എൽ.പി സ്കൂളിൽ പ്രഥമാദ്ധ്യാപിക ടി.വി. ജയശ്രീ പതാക ഉയർത്തി. സ്കൂൾ മാനേജർ തോട്ടയ്ക്കാട് ശശി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
മരുതികുന്ന് ബി.വി.യു.പി.എസിൽ വാർഡ് മെമ്പർ എച്ച്.സവാദ് പതാകയുയർത്തി. എച്ച്.എം. ബിന്ദു,പ്രഥമാദ്ധ്യാപകൻ എസ്.സുരേഷ്, മുല്ലനല്ലൂർ ശിവദാസൻ,ബി.രാമചന്ദ്രൻ,മാനേജർ അരുൺ കുമാർ, തുടങ്ങിയവർ പങ്കെടുത്തു.
കുടവൂർ മുസ്ലീം ജമാഅത്തിൽ ജമാഅത്ത് പ്രസിഡന്റ് എം.കെ. നൂറുദ്ദീൻ പതാക ഉയർത്തി. ചീഫ് ഇമാം മൗലവി ഷാനവാസ് മന്നാനി സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് പായസ വിതരണവും മിഠായി വിതരണവും നടത്തി. ജനറൽ സെക്രട്ടറി യൂസുഫ്,സെക്രട്ടറിമാരായ ബഷീർ,കുടവൂർ നിസാം,ട്രഷറർ ദിറാറുദ്ദീൻ,പരിപാലന സമിതി അംഗം അബുദുൽ ഖലാം,അൽ ഹാഫിള് അബൂത്വാഹിർ മൗലവി,അസിസ്റ്റന്റ് ഇമാം ഷംനാദ് മൗലവി, ഗഫൂർ മൗലവി തുടങ്ങിയവർ പങ്കെടുത്തു.
നാവായിക്കുളം പഞ്ചായത്ത് ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ഇരുപത്തിയെട്ടാംമൈൽ എം.സി.എഫിന് മുമ്പിൽ നടന്ന പരിപാടി വാർഡ് മെമ്പർ പൈവേലിക്കോണം ബിജു ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേന പ്രസിഡന്റ് സുദേവൻ,സെക്രട്ടറി ജിഷഎന്നിവർ പങ്കെടുത്തു.
നാവായിക്കുളം പഞ്ചായത്തിലെ എതുക്കാട്, തട്ടുപാലം അങ്കണവാടികളിൽ പഞ്ചായത്തംഗം നാവായിക്കുളം അശോകൻ പതാക ഉയർത്തി. നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ ദേശീയ പതാക ഉയർത്തി.