b

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിലെഡോർ അടയ്ക്കാനുള്ള സൗകര്യത്തിന് കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് കയർ നീക്കം ചെയ്യാൻ നിർദ്ദേശം. കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ എൻജിനിയറുടേതാണ് ഉത്തരവ്. ഡോറിൽകെട്ടുന്ന കയറുകൾ യാത്രക്കാരുടെ കഴുത്തിൽ തട്ടി ജീവനുതന്നെ ഭീഷണിയാകുമെന്ന് മനുഷ്യാവകാശ കമ്മിഷനു പരാതി ലഭിച്ചിരുന്നു. തുടർന്നാണ് കയർ കെട്ടുന്നത് ഒഴിവാക്കാനുള്ള തീരുമാനം. കയറുകൾ അടിയന്തരമായി മാറ്റിയില്ലെങ്കിൽ യൂണിറ്റ് അധികാരികൾ ഉത്തരവാദികളായിരിക്കുമെന്നാണ് ഉത്തരവ്.