കല്ലമ്പലം: കേരള സർക്കാർ ആഹ്വാനം ചെയ്ത 'മനസോടിത്തിരി മണ്ണ്' പദ്ധതി ഒറ്റൂർ പഞ്ചായത്തിൽ ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.ബീന അദ്ധ്യക്ഷയായി.ഒറ്റൂർ വിശാഖിൽ സുരേഷ് കുമാറും ഭാര്യ രമയുമാണ് 15 സെന്റ് ഭൂമി സൗജന്യമായി 5 ഭൂരഹിതർക്ക് നൽകിയത്.
ഒറ്റൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഭൂമി നൽകിയവരെ എം.എൽ.എ ആദരിച്ചു.വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ്,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ലിജ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സത്യബാബു,പഞ്ചായത്ത് സെക്രട്ടറി ശ്രീലേഖ,പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ ഉപദേഷ്ടാവ് മുൻ വനിത വോളിബാൾ ഇന്ത്യൻ ക്യാപ്ടൻ അശ്വനി കുമാർ,കൃഷി ഓഫീസർ ജാസ്മി തുടങ്ങിയവർ പങ്കെടുത്തു.