ആര്യനാട്:ആര്യനാട് ഗവ.വി&എച്ച്.എസ്.എസിൽ കിഫ്‌ബി -കില ഫണ്ടിൽ നിന്ന് 3.90 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർഅദ്ധ്യക്ഷത വഹിച്ചു.ജി.സ്റ്റീഫൻ.എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്തംഗം എ.മിനി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീനാ സുന്ദരം,ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.എൽ.കിഷോർ,കെ.മോളി,അയിത്തി അശോകൻ,പി.ടി.എ പ്രസിഡന്റ് കെ.സുഗതൻ,സ്കൂൾ പ്രിൻസിപ്പൽമാർ,അദ്ധ്യാപകർ,പി.ടി.എ ഭാരവാഹികൾ,വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.പുതിയ മന്ദിരത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽനാല് ക്ലാസ് മുറികളും ആൺകുട്ടികൾക്കും സ്റ്റാഫുകൾക്കും ഭിന്നശേഷിക്കാർക്കുമുള്ള ടോയ്ലറ്റ് സംവിധാനവും ഫസ്റ്റ് ഫ്ലോറിൽ നാല് ക്ലാസ് മുറികളും പെൺകുട്ടികൾക്കുള്ള ടോയ്ലറ്റ് സംവിധാനവും സെക്കൻഡ് ഫ്ലോറിൽ ഐ.ടി-സുവോളജി-ബോട്ടണി ലാബുകളും ആൺകുട്ടികൾക്കുള്ള ടോയ്ലറ്റ് സംവിധാനവുമുണ്ട്.