തിരുവനന്തപുരം: ഐ.ടി കമ്പനി യു.എസ്.ടി ഗ്ളോബൽ ഒരു വർഷം മുമ്പ് ആരംഭിച്ച ലൈഫ്‌ ലൈൻ രക്തദാന പദ്ധതി കൊച്ചിയിലേക്ക് വ്യാപിപ്പിച്ചു. കേരള പൊലീസിന്റെ പോൾബ്ലഡ് സംരംഭവുമായും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലുമായും സഹകരിച്ചാണിത്.

ഉദ്ഘാടന ചടങ്ങിൽ ട്രാഫിക്, ക്രമസമാധാനവിഭാഗം ഡെപ്യൂട്ടി കമ്മീഷണർ അശ്വതി ജിജി, സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് അസിസ്റ്റന്റ് ഡയറക്ടർ സിനു കടകംപള്ളി,​ ബ്രിഗേഡ് ഗ്രൂപ്പ് ലീസിംഗ് ആൻഡ് മാർക്കറ്റിംഗ് അസിസ്റ്റന്റ് ജനറൽ മാനേജർ ബെന്നി ജോൺ, കൊച്ചി വേൾഡ് ട്രേഡ് സെന്റർ ഫെസിലിറ്റീസ് അസിസ്റ്റന്റ് ജനറൽ മാനേജർ പ്രദീപ് രാജൻ തുടങ്ങിയവർ പങ്കെടുത്തു.

യു.എസ്.ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ,​ അപാക് ഗ്ലോബൽ പ്രോഗ്രാം മാനേജർ നിപുൺ വർമ്മ,​ സി.എസ്.ആർ ലീഡ് വിനീത് മോഹൻ,​ ഓഫീസ് ഒഫ് വാല്യൂസ് ആൻഡ് കൾച്ചർ ഗ്ലോബൽ പ്രോഗ്രാം മാനേജർ വിനോദ് രാജൻ,​ ഭവ്യ മോഹൻ,​ ബൈജു തെക്കുംപുറം കൊച്ചപ്പൻ,​ ശ്രുതി കൃഷ്ണ,​ കേരള പി.ആർ ലീഡ് കെ. റോഷ്നി ദാസ് എന്നിവരും സന്നിഹിതരായി.