തിരുവനന്തപുരം: പമ്പയിൽ അടുത്തമാസം നടക്കുന്ന അഖിലലോക അയ്യപ്പഭക്തസംഗമത്തിന്റെ സ്വാഗതസംഘരൂപീകരണം ഇന്ന് രാവിലെ 10ന് പമ്പയിൽ നടക്കും. മന്ത്രി വി.എൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, പി.ഡി സന്തോഷ് കുമാർ, ജില്ലാ കളക്ടർ, എം.എൽ.എമാർ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.