p

തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ക്രമസമാധാന ചുമതലയിൽ നിന്ന് തെറിപ്പിക്കാനുള്ള ഉന്നത പൊലീസുദ്യോഗസ്ഥരുടെയും പൊലീസ് സംഘടനാ നേതാക്കളുടെയും പി.വി.അൻവറിന്റെയുമടക്കം ഗൂഢാലോചനയാണെന്ന് വിജിലൻസിന് എ.ഡി.ജി.പി എം.ആർ.അജിത്കുമാർ നൽകിയ മൊഴിയുടെ പകർപ്പ് പുറത്തായി. അൻവറിന്റെ നിയമവിരുദ്ധമായ കാര്യങ്ങൾ അംഗീകരിക്കാത്തതിലെ വൈരാഗ്യമായിരുന്നു കാരണം. വ്യാജആരോപണം ഉന്നയിച്ച് സർക്കാരിന് അനഭിമതനാക്കി. തന്നെ തെറിപ്പിക്കാൻ അൻവർ ദേശദ്രോഹ പ്രവർത്തനം നടത്തുന്ന വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും പൊലീസിൽ തന്നോട് വിരോധമുള്ള ഉദ്യോഗസ്ഥരുടെയും സംഘടനാ നേതാക്കളുടെയും ഒത്താശയോടെ വ്യാജആരോപണങ്ങളുന്നയിച്ചു. ഡി.ജി.പി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റം തടയാനും ഭാവിയിൽ സുപ്രധാന തസ്തികകളിൽ നിയമനം കിട്ടാതിരിക്കാനും കൂടിയായിരിന്നു ഇത്.

അൻവറിനെ നേരിട്ടുകണ്ട് അദ്ദേഹത്തിന്റെ സംശയങ്ങൾ ദുരീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. അൻവറിന്റെ സുഹൃത്തായ തിരുവനന്തപുരം പട്ടത്തെ നജീബിന്റെ വസതിയിൽ കൂടിക്കണ്ടെന്നും മൊഴിയിലുണ്ട്. തന്നെയും കുടുംബത്തെയും സുഹൃത്തുക്കളെയും സമൂഹത്തിനു മുന്നിൽ തേജോവധം ചെയ്യാൻ മാദ്ധ്യമങ്ങളിലൂടെ നിരന്തരം ആക്രമിച്ചു. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാനുള്ള കുതന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്.

ഭാരതീയ ന്യായസംഹിത പ്രാബല്യത്തിലായ ശേഷം മലപ്പുറത്തെ സ്വർണക്കടത്തുകാർക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി കേസെടുത്തു. ഇതിനെതിരെ പി.വി.അൻവർ മുഖ്യമന്ത്രിയുടെ ഓഫീസ് വഴി പൊലീസിൽ സമ്മർദ്ദം ചെലുത്തി. മുഖ്യമന്ത്രിയുടെ ഓഫീസും മുതിർന്ന പൊലീസുദ്യോഗസ്ഥരും വഴങ്ങിയില്ല. ചില ഉന്നത ഉദ്യോഗസ്ഥരെയും കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ) ഭാരവാഹികളെയും ഉപയോഗിച്ച് ആരോപണമുന്നയിച്ച് സർക്കാരിൽ സമ്മർദ്ദം ചെലുത്തി പുറത്താക്കാൻ ശ്രമിച്ചു. വ്യാജ ആരോപണങ്ങളും രേഖകളും അൻവറിന് നൽകിയത് പൊലീസ് വകുപ്പിനുള്ളിൽ നിന്നാണെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണമെന്നും അജിത് കുമാർ മൊഴി നൽകി.

ഫ്ലാറ്റ് വാങ്ങിയതിനെക്കഉറിച്ചും വീട് നിർമ്മാണത്തെക്കുറിച്ചും ,ബന്ധുക്കൾക്ക് ദുബായിൽ ബിസിനസ് ഉണ്ടെന്നതിനെക്കുറിച്ചും ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മൊഴി നൽകിയിട്ടുണ്ട്.

അ​ന്വേ​ഷ​ണ​ ​വ​ല​യിൽ
വീ​ണ്ടും​ ​അ​ജി​ത്

എം.​എ​ച്ച്.​ ​വി​ഷ്‌​ണു

□​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട് ​നി​ർ​ണാ​യ​കം
തി​രു​വ​ന​ന്ത​പു​രം​:​ ​അ​ന​ധി​കൃ​ത​ ​സ്വ​ത്തു​ ​സ​മ്പാ​ദ​ന​ക്കേ​സി​ൽ​ ​എ​ഡി​ജി​പി​ ​എം.​ആ​ർ​ ​അ​ജി​ത്കു​മാ​റി​നെ​തി​രേ​ ​പു​ന​ര​ന്വേ​ഷ​ണം​ ​വ​ന്നേ​ക്കും.​ ​പ​രാ​തി​ക്കാ​ര​ന്റെ​ ​മൊ​ഴി​ ​പോ​ലു​മെ​ടു​ക്കാ​തെ​ ​അ​ജി​ത്തി​ന്റെ​ ​മൊ​ഴി​ ​മാ​ത്രം​ ​വി​ശ്വ​സി​ച്ച് ​രേ​ഖ​ക​ളോ​ ​തെ​ളി​വു​ക​ളോ​ ​ശേ​ഖ​രി​ക്കാ​തെ​യാ​ണ് ​ക്ലീ​ൻ​ചി​റ്റ് ​ന​ൽ​കി​യ​തെ​ന്ന് ​വി​ജി​ല​ൻ​സ് ​കോ​ട​തി​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.
ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് ​കോ​ട​തി​ക്ക് ​ഉ​ത്ത​ര​വി​ടാം.​ ​പ​ക്ഷേ,​ ​ഇ​തി​ന് ​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​ ​വേ​ണ്ടി​ ​വ​രും.
കേ​സെ​ടു​ക്കാ​ൻ​ ​ത​ക്ക​വി​ധ​മു​ള്ള​ ​ഗു​രു​ത​ര​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​കോ​ട​തി​ ​ക​ണ്ടെ​യി​ട്ടു​ണ്ടെ​ന്ന് ​ക്ലീ​ൻ​ചി​റ്റ് ​ത​ള്ളി​യ​ ​ഉ​ത്ത​ര​വി​ലു​ണ്ട്.​ 30​ന് ​കോ​ട​തി​ ​നേ​രി​ട്ട് ​പ​രാ​തി​ക്കാ​ര​നാ​യ​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​നാ​ഗ​രാ​ജി​ൽ​ ​നി​ന്ന് ​മൊ​ഴി​യെ​ടു​ത്ത​ ​ശേ​ഷ​മാ​യി​രി​ക്കും​ ​തീ​രു​മാ​നം.​ ​പു​ന​ര​ന്വേ​ഷ​ണം​ ​വി​ജി​ല​ൻ​സ് ​മേ​ധാ​വി​ ​ഡി​ജി​പി​ ​മ​നോ​ജ് ​എ​ബ്ര​ഹാ​മി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും.