ഉള്ളൂർ: പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഉള്ളൂർ - ആക്കുളം റോഡിലെ ശ്രീനാരായണഗുരു റോഡിന്റെ നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തം. പ്രദേശത്ത് മൂടിയില്ലാതെ തുറന്നുകിടന്ന ഓടയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം മറ്റൊരു വാഹനത്തിന് ഇടം കൊടുക്കുന്നതിനിടെ കാർ ഓടയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു.
ഒന്നര കിലോമീറ്ററുള്ള ശ്രീനാരായണഗുരു റോഡും ഓടയും മാറ്റിപ്പണിയാൻ മാസങ്ങൾക്ക് മുൻപാണ് 3 കോടി 20 ലക്ഷം രൂപ നഗരസഭ അനുവദിച്ചത്. എന്നാൽ നാളിതുവരെയായിട്ടും നിർമ്മാണം ആരംഭിച്ചിട്ടില്ല.
ഈ തുകയ്ക്ക് ടെൻഡറെടുക്കാൻ കരാറുകാർ മുന്നോട്ട് വരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.ഇരുചക്ര വാഹനങ്ങളും ഈ റോഡിൽ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.എത്രയും റോഡ് നവീകരണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.