തിരുവനന്തപുരം:സ്വാതന്ത്ര്യ ദിനം എസ്.യു.ടി ആശുപത്രിയിൽ സമുചിതമായി ആഘോഷിച്ചു. ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ കേണൽ രാജീവ് മണ്ണാളി പതാകയുയർത്തി.ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരും എസ്.യു.ടി നഴ്സിംഗ് സ്‌കൂൾ യൂത്ത് റെഡ് ക്രോസ് യൂണിറ്റും ചേർന്ന് പരേഡ് നടത്തി.മെഡിക്കൽ സൂപ്രണ്ട് ഡോ. രാജശേഖരൻ നായർ,കാർഡിയോ വാസ്‌ക്കുലർ സർജൻ ഡോ. ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൾ കൺസൾട്ടന്റ് ജനറൽ മെഡിസിൻ ഡോ.കെ.പി.പൗലോസ്,ചീഫ് ലയ്സൺ ഓഫീസർ രാധാകൃഷ്ണൻ നായർ,എച്ച്.ആർ ജനറൽ മാനേജർ ദേവി കൃഷ്ണ,സെക്യൂരിറ്റി ഓഫീസർ ജേക്കബ് സാമുവൽ,വിവിധ ഡിപ്പാർട്ടുമെന്റുകളിലെ കൺസൾട്ടന്റുമാർ,വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.