1

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി എൻ.സി.സി ഓർത്ത് ബെറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ ഗൗരവ് സിരോഹി പതാകയുയർത്തി ഉദ്ഘാടനം ചെയ്തു. അക്കാഡമിക് ഡയറക്ടർ രാധാകൃഷ്ണൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പ്രിൻസിപ്പൽ രേണുക,അത്‌ലറ്റിക് കോച്ച് രാജീവൻ.കെ എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിന പരിപാടികളിൽ കുട്ടികളുടെ മാസ് പി.ടി, എയ്റോബിക്സ്, ദേശാഭക്തി ഗാനം, ഫാൻസി ഡ്രസ്‌,നൃത്തം തുടങ്ങിയ കലാപരിപാടികൾ നടന്നു.