തിരുവനന്തപുരം: കേരളത്തിലെ വലിയ ഹോൾസെയിൽ ആൻഡ് മാനുഫാക്ചറർ ജുവലറിയായ ഹമാരാ ചോയിസിന്റെ നാലാമത്തെ ഷോറൂം നാളെ രാവിലെ 10ന് കളിയിക്കാവിളയിൽ സി.എസ്.ഐ ചർച്ചിന് എതിർവശത്ത് നിരഞ്ജൻ പ്ലാസയിൽ പ്രവർത്തനമാരംഭിക്കും.
5000 ചതുരശ്ര അടിയിൽ അതിമനോഹരമായ ഷോറൂമാണ് ഒരുക്കിയിരിക്കുന്നത്. 100% 916 ബിസ് ഹാൾ മാർക്ക്ഡ് സ്വർണാഭരണങ്ങൾ ഹോൾ സെയിൽ വിലയേക്കാൾ കുറഞ്ഞ പണിക്കൂലിയിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. ഒറിജിനൽ മഖാസ്, കുവൈത്തി, ചെട്ടിനാട്, ആന്റിക് , കേരള മോഡലുകളുടെയും വെള്ളി ആഭരണങ്ങളുടെയും അതിവിപുലമായ ശേഖരമുണ്ട്.
17 മുതൽ ഒക്ടോബർ 31 വരെ പർചേസ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരാൾക്ക് ടൂ വീലർ ബമ്പർ സമ്മാനമായി നൽകും. ഉദ്ഘാടനത്തോടനുബന്ധിച്ച് കാതുകുത്തും സ്റ്റഡ്സ് കമ്മലും സൗജന്യമായിരിക്കും. ഉദ്ഘാടന ദിവസം സന്നിഹിതരാകുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ 10 പേർക്ക് സ്വർണമോതിരം സമ്മാനമായി നല്കും.