a

കടയ്ക്കാവൂർ: വർഗീയതയ്ക്കെതിരെ രാജ്യത്താകമാനം നടക്കുന്ന പോരാട്ടത്തെ ശക്തിപ്പെടുത്തണമെന്ന് അഡ്വ.വി. ജോയി എം.എൽ.എ. സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി കായിക്കരയിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്നും സി.പി.എമ്മിലേക്കെത്തിയ 55 ഓളം വരുന്ന നേതാക്കളെയും പ്രവർത്തകരെയും രക്ത പതാക നൽകി സ്വീകരിച്ചു.അഞ്ചുതെങ്ങ് സുരേന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷനായി.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. രാമു, ജില്ലാ കമ്മിറ്റി അംഗം ആർ.സുഭാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു, സി.പയസ്, എസ്.പ്രവീൺ ചന്ദ്ര,സജി സുന്ദർ തുടങ്ങിയവർ പങ്കെടുത്തു.