കല്ലമ്പലം:മണമ്പൂർ റസിഡന്റ്സ് അസോസിയേഷന്റെയും ഒറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പും കാൻസർ പരിശോധനാ ബോധവത്കകരണ ക്ലാസും വിവിധതരം ടെസ്റ്റുകളും നടന്നു. അഡ്വ.വി.മുരളീധരൻപിളള ഉദ്ഘാടനം ചെയ്തു.സീനിയർ സൂപ്പർ വൈസർ വൈ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ കിഷോർകുമാർ,സുമ എന്നിവർ ക്ലാസെടുത്തു. ജി.പ്രഫുല്ല ചന്ദ്രൻ,ആർ.സെയിൻ,എസ്.സനിൽ,എൽ.ജയപ്രകാശ്,എസ്.സുരേന്ദ്രലാൽ,എസ്. സിന്ധുഗീതാകുമാരി,ബീന,സിന്ധു,ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.