തിരുവനന്തപുരം: കോൺഗ്രസ് വേങ്ങോട് മണ്ഡലം കമ്മിറ്റി സ്വാതന്ത്യ്രദിനാഘോഷ സമ്മേളനം നടത്തി. ജില്ലാ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ അഡ്വ.എം.മുനീർ ഉദ്ഘാടനം ചെയ്തു.
വേങ്ങോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.ആർ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വെമ്പായം അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. ജനറൽസെക്രട്ടറി കൊയ്ത്തൂർക്കോണം സുന്ദരൻ സ്വാതന്ത്യ്രദിന സന്ദേശം നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അഭിജിത്ത്,ഐ.എൻ.ടി.യു.സി ജില്ലാസെക്രട്ടറി ആർ.എസ്. വിനോദ് മണി, മാണിക്കൽ മണ്ഡലം പ്രസിഡന്റ് ഭുവനചന്ദ്രൻനായർ തുടങ്ങിയവർ സംസാരിച്ചു.
സജിത്ത് സ്വാഗതവും ഷംനാദ് നന്ദിയും പറഞ്ഞു.