തിരുവനന്തപുരം: കേരള നാടാർ മഹാജന സംഘം (കെ.എൻ.എം.എസ്) സംസ്ഥാനകമ്മിറ്റി ഓഫീസ് ആസ്ഥാനത്ത് വാതന്ത്ര്യദിനം ആഘോഷിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. ജെ.ലോറൻസ് നേതൃത്വം നൽകി.ജനറൽ സെക്രട്ടറി അഡ്വ. എം.എച്ച് ജയരാജൻ, ട്രഷറർ ആർ.പി ക്ലിന്റ്,രക്ഷാധികാരി കെ.സി രാജൻ നാടാർ,അരുവിക്കര തങ്കയ്യൻ നാടാർ,വൈസ് പ്രസിഡന്റുമാരായ കെ.എം പ്രഭകുമാർ,സി.ജോൺസൺ,വൈ.വിജയൻ,പാളയം അശോക്, ബാലരാമപുരം മനോഹർ,അഡ്വ:വിജയാനന്ദ്,മാമ്പള്ളി ക്ലീറ്റസ്,തോംസൺ നാടാർ,സുകുമാരൻ ചെറിയ കൊണ്ണി,വേണു ഗോപാൽ എന്നിവർ പങ്കെടുത്തു.