കല്ലറ: എസ്.എൻ.ഡി.പി യോഗം മഹാകവി കുമാരനാശാൻ സ്മാരക വാമനപുരം യൂണിയനിലെ ശാഖാ പ്രസിഡന്റുമാർ,വൈസ് പ്രസിഡന്റുമാർ,സെക്രട്ടറിമാർ,യൂണിയൻ കമ്മിറ്റിയംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗം യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാരയുടെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ കൺവീനർ എസ്.ആർ.രജി കുമാർ സ്വാഗതം പറഞ്ഞു.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം രാജേന്ദ്രൻ മൈലക്കുഴി,വനിതാ സംഘം ചെയർപേഴ്സൺ ബിന്ദു വലിയകട്ടയ്ക്കൽ,കൺവീനർ ചിഞ്ചു ചക്കക്കാട് എന്നിവർ സംസാരിച്ചു.ചതയ ദിനം വിപുലമായി ആഘോഷിക്കാനും ജയന്തി ദിനം വിളംബരം ചെയ്ത് ഇന്ന് പതാക ദിനമായി ആചരിക്കാനും തീരുമാനിച്ചു.ചന്തു വെള്ളുമണ്ണടി നന്ദി പറഞ്ഞു.