gr

നെയ്യാറ്റിൻകര∶ ഡോ. ജി. രാമചന്ദ്രന്റെയും സിസ്റ്റർ മൈഥിലിയുടെയും സ്മരണയിൽ ജി.ആർ പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മുഖ്യാതിഥിയായ കവി എൻ.എസ്. സുമേഷ് കൃഷ്ണ കവിതകളിലൂടെ സ്വാതന്ത്ര്യത്തിന്റെ മഹത്വം പങ്കുവച്ചു. മാനേജിംഗ് ട്രസ്റ്റി അഡ്വ. ആർ.എസ്.ഹരികുമാർ സ്വാതന്ത്ര്യസമരവും ഗാന്ധി സ്മരണകളും ഓർമ്മിപ്പിച്ചു. സ്കൂൾ കൈയെഴുത്ത് മാസികയായ 'എൽ-ഡൊറാഡോ" വിശിഷ്ടാതിഥിയും ജൂലയായ് മാസത്തിലെ സ്കൂൾ 'ക്യാമ്പസ് വോയിസ്" മാസിക പി.ടി.എ പ്രസിഡന്റ് ബാലമുരളിയും പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബാലമുരളി, പ്രിൻസിപ്പൽ ഷംനബീഗം, വൈസ് പ്രിൻസിപ്പൽ സുബിഗ്ലാഡ്സൺ എന്നിവർ സന്ദേശം നൽകി. സ്കൂൾ ഹെഡ് ബോയ് അഭിരാം.എം.ആർ സ്വാഗതവും അസി.ഹെഡ് ഗേൾ വൈഗ നന്ദിയും പറഞ്ഞു.