തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ മുൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി കൺവീനറും,പ്രമുഖ വ്യവസായിയുമായിരുന്ന വെള്ളനാട് പി.സുരേന്ദ്രന്റെ നിര്യാണത്തിൽ നെടുമങ്ങാട് യൂണിയൻ അനുസ്മരണം സംഘടിപ്പിച്ചു.പഴകുറ്റി യൂണിയൻ ഓഫീസിൽ കൂടിയ അനുസ്മരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ ഡോ.പല്പു സ്മാരക വട്ടിയൂർക്കാവ് യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ ഉദ്ഘാടനം ചെയ്തു.പത്രാധിപർ പി.സുകുമാരൻ സ്മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് മുഖ്യപ്രഭാഷണം നടത്തി.അഡ്വ.എൻ.ബാജി,നന്ദിയോട് സുശീലൻ,കേരളകൗമുദി സർക്കുലേഷൻ മാനേജർ കാച്ചാണി പ്രദീപ്,യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ നന്ദിയോട് രാജേഷ്,കൺവീനർ പ്ലാത്തറ രതീഷ് കുമാർ,വനിതാ സംഘം പ്രസിഡന്റ് ലതകുമാരി,സെക്രട്ടറി കൃഷ്ണ റൈറ്റ് തുടങ്ങിയവർ പങ്കെടുത്തു.യൂണിയൻ ആക്ടിംഗ് സെക്രട്ടറി ഗോപാലൻ റൈറ്റ് സ്വാഗതവും,പഴകുറ്റി ശാഖാ സെക്രട്ടറി രാജേഷ് നന്ദിയും പറഞ്ഞു.