നെയ്യാറ്റിൻകര: നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക് സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ ദേശീയപതാക ഉയർത്തി. സ്കൂൾ മാനേജിംഗ് ട്രസ്റ്റി വി.വേലപ്പൻ നായർ അദ്ധ്യക്ഷനായി. കൗൺസിലർ ഗ്രാമം പ്രവീൺ, സ്കൂൾ ട്രസ്റ്റ് വൈസ് ചെയർമാൻ ആർ.വി.സനിൽകുമാർ, സെക്രട്ടറി മുരളീകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ ജി.പി.സുജ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം, വിവിധ കലാപരിപാടികൾ എന്നിവ നടന്നു.