csi-college-of-leagel-stu

പാറശാല: വിദ്യാഭ്യാസ മേഖലയിൽ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൈവരിച്ചത് അഭിമാന നേട്ടമാണെന്ന് മന്ത്രി ജി.ആർ.അനിൽ. ദക്ഷിണകേരള മഹാഇടവകയുടെ കീഴിലുള്ള ചെറുവാരക്കോണം സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലീഗൽ സ്റ്റഡീസിൽ നാല്നില മന്ദിരത്തിന്റെ(ഗ്ലാഡ്സ്റ്റൻ ബ്ലോക്ക്) ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോളേജിന്റെ പുനഃർനാമകരണം ദക്ഷിണ കേരള മഹാഇടവക ബിഷപ്പും മോഡറേറ്ററുമായ ഫാ.തിമോത്തി രവീന്ദർ,കൊല്ലം -കൊട്ടാരക്കര ബിഷപ്പ് ഫാ.ജോസ് ജോർജ് എന്നിവർ നിർവഹിച്ചു. സി.എസ്.ഐ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഡോ.ടി.ടി. പ്രവീൺ,എം.എൽ.എ മാരായ സി.കെ.ഹരീന്ദ്രൻ,കെ. അൻസലൻ,താര കത്ബർട്ട് പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ,പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത,ഫാ.ഡോ.ജെ.ജയരാജ്, ഫാ.ഡോ.മോഹനദാസ്,നിബു ജേക്കബ് വർക്കി,ഡോ.ജെ.ബെന്നറ്റ്,ഫാ.ഡോ.പ്രിൻസ്റ്റൻ ബെൻ,ബർസാർ. പി. തങ്കരാജ്,പ്രിൻസിപ്പൽ കീർത്തി എസ്.ജ്യോതി,സി.എസ്.ഐ കോളേജ് ഒഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ജി.പദ്മകുമാർ എന്നിവർ പങ്കെടുത്തു.