d

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ ജയിലിലെ ഒരു ബ്ലോക്കിൽ സുരക്ഷയ്ക്കായി ആധുനിക രീതിയിലുള്ള സെൻസറുകൾ അടങ്ങിയ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റം(സി.ഐ.എം.എസ്) പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചു.കേരള പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ പ്രവർത്തിക്കുന്ന പ്രത്യേക സെക്യൂരിറ്റി സിസ്റ്റം ആയ സി.ഐ.എം.എസ് കൺട്രോൾ റൂമിന്റെ നിരീക്ഷണത്തിലായിരിക്കും പ്രവർത്തിക്കുക.സംവിധാനത്തിന്റെ ഉദ്ഘാടനം ജയിൽ വകുപ്പ് മേധാവി ബൽറാംകുമാർ ഉപാദ്ധ്യായ നിർവഹിച്ചു.കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ,സെൻട്രൽ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജ്ജ്, ജോയിന്റ് സൂപ്രണ്ട് സമീർ.എ,ഡെപ്യൂട്ടി സൂപ്രണ്ടുമാരായ വിഷ്ണു.എസ്,കിച്ചു.എസ്,വെൽഫെയർ ഓഫീസർമാരായ വി.എസ്.സുമന്ത്,ജെ.ബി.രജീഷ് എന്നിവർ പങ്കെടുത്തു.കെൽട്രോണിന്റെ നേതൃത്വത്തിൽ സൗജന്യമായിട്ടാണ് സംവിധാനം സ്ഥാപിച്ചത്.