തിരുവനന്തപുരം: കലാദ്ധ്യാപകർക്കും കലാപ്രവർത്തകർക്കുമായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 'കല നില' ദ്വിദിന ശില്പശാലയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.പ്രമുഖ വിഷ്വൽ ആർട്ടിസ്റ്റായ ബ്ലെയ്സ് ജോസഫിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് 23നും 24നുമാണ് ശില്പശാല.20 പേർക്ക് പങ്കെടുക്കാം.കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആർട്ട് ബൈ ചിൽഡ്രൻ (എബിസി) ആർട്ട് റൂം പരിപാടിയുടെ ഭാഗമായാണ് 'കല നില' സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യം.താത്പര്യമുള്ളവർ 19ന് മുമ്പായി രജിസ്റ്റർ ചെയ്യണം.