തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസിന്റെ അധികാര പരിധിയിൽ ആറുമാസം കാപ്പാ നിയമപ്രകാരം കയറാൻ പാടില്ലെന്ന ഉത്തരവ് ലംഘിച്ച മുടവൻമുഗൾ കന്നിൽ ബംഗ്ലാവ് വീട്ടിൽ അരുൺ (32) അറസ്റ്റിൽ. കൊലപാതകക്കേസുകളിൽ പ്രതിയായിരുന്ന ഇയാളെ നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞദിവസം പ്രതി തമ്പാനൂർ രാജാജി നഗർ ഭാഗത്ത് മദ്യപിച്ചെത്തുകയായിരുന്നു.പൂജപ്പുര എസ്.എച്ച്.ഒ ഷാജിമോൻ.പിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അഭിജിത്ത്,ഗ്രേഡ് അസിസ്റ്റന്റ് എസ്.ഐ അഭിലാഷ്,സിവിൽ പൊലീസ് ഓഫീസറായ മണിലാൽ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിനു നേതൃത്വം നൽകിയത്.അറസ്റ്റിലായ പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു.