കാട്ടാക്കട: ആര്യനാട് പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണ പരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.മിനി മുതിർന്ന കർഷകരെ ആദരിച്ചു. ആര്യനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന സുന്ദരം,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ഹരിസുധൻ,എ.എം.ഷാജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.എൽ.കിഷോർ,കെ.മോളി, അയിത്തി അശോകൻ, കൃഷി അസി.ഡയറക്ടർ ചന്ദ്രലേഖ, കാർഷിക വികസന സമിയംഗങ്ങളായ ഈഞ്ചപ്പുരി സന്തു,രാമചന്ദ്രൻ,കൃഷി ഓഫീസർ കെ.ലാൽകുമാർ,കൃഷി അസി. കെ.എസ്.കൃപ തുടങ്ങിയവർ പങ്കെടുത്തു. പരുത്തിപ്പള്ളി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ എസ്.ശ്രീജു മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണം എന്ന വിഷയത്തിൽ ക്ലാസെടുത്തു.
കാട്ടാക്കട പഞ്ചായത്തിന്റേയും കൃഷി ഭവന്റേയും ആഭിമുഖ്യത്തിൽ കർഷക ദിനാചരണ പരിപാടി ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷനായി.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം വി.രാധിക,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സരള, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.വിജയകുമാർ,കൃഷി ഓഫീസർ വി.അദ്രിക, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കർഷകരെ എം.എൽ.എ ആദരിച്ചു.
പൂവച്ചൽ പഞ്ചായത്തിന്റേയും കൃഷി ഭവന്റേയും നേതൃത്വത്തിൽ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം വി.രാധിക,വൈസ് പ്രസിഡന്റ് ഒ.ശ്രീകുമാരി,കൃഷി ഓഫീസർ ഉല്ലാസ് തുടങ്ങിവർ പങ്കെടുത്തു. മികച്ച കർഷകരെ ആദരിച്ചു.
കുറ്റിച്ചൽ പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.രതിക അദ്ധ്യക്ഷയായി. കൃഷി ഓഫീസർ ആർ.ബാലചന്ദ്രൻ,കൃഷി അസി.ബി.ഷീജ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് മികച്ച കർഷകരെ ആദരിച്ചു.