കിളിമാനൂർ:കിളിമാനൂർ ഗ്രാമ പഞ്ചായത്തിലെ കർഷക ദിനാചരണം രാജാ രവി വർമ്മ സാംസ്കാരിക നിലയത്തിൽ ഒ.ഇസ് .അംബിക എം എൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് പോങ്ങനാട് രാധാകൃഷണൻ അദ്ധ്യക്ഷത വഹിച്ചു.വിവിധ കർഷകരെ ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണൻ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിൻഷ ബഷീർ, കുമാരി കെ.ഗിരിജ, ഉഷാകുമാരി, ഗീതകുമാരി.ടി.എസ്,കൊട്ടറ മോഹൻ കുമാർ,എം.ജയകാന്ത്, ടി.ആർ.മനോജ്,സുമാദേവി.ടി.ആർ,കൃഷി ഓഫീസർ അനുചിത്ര.വി.എൽ തുടങ്ങിയവർ പങ്കെടുത്തു.