krishi

വെഞ്ഞാറമൂട്: വാമനപുരം മണ്ഡലത്തിലെ കൃഷിഭവനുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ ആനാട്,നന്ദിയോട്,പെരിങ്ങമ്മല, പാങ്ങോട്,കല്ലറ,വാമനപുരം,നെല്ലനാട്,പുല്ലമ്പാറ,പനവൂർ കൃഷിഭവനുകളിലാണ് വൈവിധ്യമാർന്ന പരിപാടികളോടെ കർഷക ദിനം ആചരിച്ചത്.

വിവിധ മേഖലകളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച കർഷകരെയും ചടങ്ങിൽ ആദരിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന ചടങ്ങുകളിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. ശ്രീകല,ശൈലജ രാജീവൻ,ഷിനു മടത്തറ,എം.എം.ഷാഫി, ജി.ജെ. ലിസി, ജി.ഒ.ശ്രീവിദ്യ, ബീനാ രാജേന്ദ്രൻ, പി.വി.രാജേഷ്, എസ്.മിനി, ജില്ലാ പഞ്ചായത്ത് മെമ്പർമാർമാരായ ബിൻഷ ബി. ഷറഫ്,കെ. ഷീലാകുമാരി തുടങ്ങിയവർ പങ്കെടുത്തു.