goshayathra

ആറ്റിങ്ങൽ: തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഹയർസെക്കൻഡറി രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ. നസീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡോ.എം.എ.സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ സാംസ്കാരിക പ്രവർകനും പരിസ്ഥിതി പ്രവർകനുമായ എം.എം. യൂസഫ്,പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബാബു,നയന ഷമീർ,എസ്.എം.സി ചെയർമാൻ ജി.ജയകുമാർ, പ്രിൻസിപ്പൽ ജസി ജലാൽ,ഹെഡ്മിസ്ട്രസ് എസ്. സുജിത്ത്,സ്റ്റാഫ് സെക്രട്ടറി സിന്ധുകുമാരി. ഐ.എസ്,സ്റ്റാഫ് കൺവീനർ സന്തോഷ്തോന്നയ്ക്കൽ എന്നിവർ സംസാരിച്ചു. അദ്ധ്യാപക വിദ്യാർത്ഥി സംഗമത്തിൽ കെ.വേണുഗോപാലൻ നായർ,ബി.ജെ. ലില്ലി,കെ.വാരിജാഷൻ,കെ.രതീന്ദ്രൻ,വാമദേവൻ മഞ്ചാടിക്കുന്ന്,വി.രാജേന്ദ്രൻ നായർ,ജി.സജയകുമാർ,ആർ.രാജശേഖരൻ നായർ,റജിലാബീവി.ജെ,ദിവ്യ.പി നായർ എന്നിവർ സംസാരിച്ചു.കവി സുമേഷ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം മലയാളം മിഷൻ ഡയക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.