പാറശാല: മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച കെ.എസ്.ആർ.ടി.സി.യുടെ സിറ്റി ഫാസ്റ്റ് സർവീസ് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിദ്ധ്യത്തിൽ കെ.ആൻസലൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം, കെ.എസ്.ആർ.ടി.സിയുടെ നെയ്യാറ്റിൻകര എ.ടി.ഒ സൈജു, ബ്ലോക്ക് പഞ്ചായത്ത് അംഗം മെമ്പർ ജെ.ജോജി, ചെങ്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത് കുമാർ, സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം കേശവൻകുട്ടി, ഗാന്ധിമിത്ര മണ്ഡലം പ്രസിഡന്റ് അഡ്വ.ജയചന്ദ്രൻ നായർ, ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ബസ് സർവീസ് നെയ്യാറ്റിൻകര, തിരുവനന്തപുരം ചാക്ക, ബൈപ്പാസ് ലുലുമാൾ, ടെക്നോപാർക് വഴി കഴക്കൂട്ടം വരെയും തിരിച്ചുമുണ്ടാകും. ദിവസേന മൂന്ന് സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.